
ചാമ്പ്യൻസ് ലീഗിൽ ബേസിക്താസും ആർബി ലെപ്സിഗും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബെസിക്തസിന് വേണ്ടി ആരവമുയർത്തതാണ് ബെസിക്താസിന്റെ ആരാധകർ റെഡ് ബുൾ അറീനയിൽ ഉണ്ടായിരിക്കില്ല. എവേ ഫാൻസിനു യുവേഫയുടെ ബാൻ ഉള്ളത് കൊണ്ടാണ് അവർ റെഡ് ബുൾ അറീനയിൽ എത്താതിരിക്കുക. യുവേഫയുടെ വിലക്ക് ഉള്ളതിനാൽ തങ്ങളുടെ ഫാൻസിനു ടിക്കറ്റ് നൽകരുതെന്ന് ബെസിക്തസ് ലെപ്സിഗിനെ രേഖാമൂലം അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ പ്രശ്നങ്ങളാണ് എവേ ഫാൻസിന്റെ ട്രാവൽ ബാനിന് കാരണം.
യൂറോപ്പ ലീഗിൽ ഒളിംപിക്ക് ലിയോൺസും ബേസിക്താസും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ആരാധകർ തമ്മിൽ പരക്കെ ആക്രമണവും ഗ്രൗണ്ടിലേക്ക് പടക്കം വലിച്ചെറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഈ സീസണിൽ ഇരു ടീമുകളുടെയും ഫാൻസിനു ട്രാവൽ ബാൻ യുവേഫ വിധിച്ചത്. അത് കൊണ്ട് ബെസിക്തസ് ഫാൻസ് ജർമ്മനിയിൽ സ്വന്തം ടീമിനായി ആരവം മുഴക്കാൻ ഉണ്ടാവുകയില്ല. ഫുട്ബോൾ ലോകത്തെ നോട്ടോറിയസ് ആയ ആരാധകരുടെ കൂട്ടം ബെസിക്തസിന് സ്വന്തമാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ ഏറ്റുമുട്ടലിൽ ബെസിക്തസ് ആരാധകരുടെ പ്രകടനവും ആർപ്പു വിളികളും തങ്ങളെ സ്വാധീനിച്ചിരുന്നു എന്ന് ലെപ്സിഗ് കോച്ച് റാൽഫ് ഹസൻഹുട്ടിൽ തുറന്നു സമ്മതിച്ചിരുന്നു. അന്ന് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെപ്സിഗിനെ ബെസിക്തസ് പരാജയപ്പെടുത്തിയത്. ലെപ്സിഗിന്റെ സ്റ്റാർ സ്ട്രൈക്കെർ തിമോ വെർണർ കളി പൂർത്തിയാക്കാതെ 20 മിനുട്ടിനുള്ളിൽ കളം വിട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial