മെസിയുടെ പ്രതിമയുടെ കാലുകൾ വെട്ടി നശിപ്പിച്ച നിലയിൽ

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ പ്രതിമ വീണ്ടും നശിപ്പിക്കപ്പെട്ടു. മെസിയുടെ പ്രതിമയുടെ ഇരു കാലുകളും വെട്ടിമാറ്റിയ നിലയിലാണ് കാണപ്പെട്ടത്. ഈ വർഷം രണ്ടാം തവണയാണ് മെസിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ബ്യുണസ് എയേഴ്‌സിലെ പാസിയോ ഡല്ലാസ് ഗ്ലോറിയസിലാണ് പ്രതിമ സ്ഥിതിചെയ്യുന്നത്. അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

2016 ജൂൺ 28 നാണ് ലയണൽ മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. 2017 ജനുവരിയിൽ പ്രതിമയ്ക്ക് നേരെ ആക്രമണം അഞ്ജാതർ ആക്രമണം അഴിച്ചു വിട്ടിരുന്നു. അതിന്റെ തുടർച്ചയായി ഈ ആക്രമണത്തെ വിലയിരുത്താം. കാർലോസ് ബെനവിഡ്സ് ആണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. നാസ നഷ്ടങ്ങൾ സംഭവിച്ച പ്രതിമ ഇനി അർജന്റീനയുടെ തലസ്ഥാന നഗരിയിലെ മ്യൂസിയത്തിലേക്ക് മാറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement