
മാഡ്രിഡ് ഡെർബിയിൽ പരിക്കേറ്റ താരം സെർജിയോ റാമോസ് പ്രൊട്ടക്ടീവ് മാസ്ക് വെച്ച് പരിശീലനത്തിനായിറങ്ങി.അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലാണ് റാമോസിന്റെ മൂക്കിന് പരിക്കേറ്റത്. ചോരയൊലിപ്പിച്ച് കൊണ്ട് കളിക്കളത്തിൽ വീണ റാമോസിനെ മാഡ്രിഡ് ആരാധകർ മറന്നു കാണില്ല. അബദ്ധത്തിൽ ലൂക്കസ് ഹെർണാണ്ടസിന്റെ ബൂട്ട് മുഖത്തിടിച്ചാണ് റാമോസിന് പരിക്കേറ്റത്.
നാളാഴചയോളം റാമോസ് കളിക്കളത്തിന്റെ പുറത്തിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ചാമ്പ്യൻസ് ലീഗിൽ എപോളിനെതിരെയുള്ള മത്സരത്തിൽ നിന്നും റാമോസ് വിട്ടു നിന്നിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് ഇന്ന് റാമോസ് പരിശീലനത്തിനായി ഇറങ്ങിയത്. വർക്ക് ഹാർഡ്, ഡ്രീം ബിഗ് എന്ന ക്യാപ്ഷ്യനോട് കൂടിയാണ് റാമോസ് മാസ്ക് ഇട്ടിട്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല റാമോസ് സർജറി ഒഴിവാക്കി പ്രൊട്ടക്ടീവ് മാസ്ക് സ്വീകരിക്കുന്നത്. നാളെയാണ് റയലും മലാഗയും തമ്മിലുള്ള മത്സരം നടക്കുക. ലാ ലീഗ കിരീട പ്രതീക്ഷകൾ നിലനിർത്താൻ തകർപ്പൻ വിജയം റയലിനാവശ്യമാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial