ബുണ്ടസ് ലീഗയിൽ റെക്കോഡിട്ട് ക്രിസ്റ്റ്യൻ പുളിസിക്ക്

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം ക്രിസ്റ്റ്യൻ പുളിസിക്ക് മറ്റൊരു ബുണ്ടസ് ലീഗ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി. 50 ബുണ്ടസ് ലീഗ മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻകാരനല്ലാത്ത താരമാണ് പുളിസിക്ക്. 19 കാരനായ പുളിസിക്ക് 2016 ൽ ആണ് ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. യൂറോപ്പിലെ വളർന്നു വരുന്ന യുവതാരങ്ങളിൽ ഒരാളാണ് പുളിസിക്ക്. 2016 ൽ തന്നെ അമേരിക്കൻ ഫുട്ബോൾ ടീമിലും അരങ്ങേറ്റം കുറിക്കാൻ പുലിസിക്കിന് സാധിച്ചു. നാഷണൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരവും പുളിസിക്ക് തന്നെയായിരുന്നു.

ഷാൽകെയ്ക്ക് എതിരെ നടന്ന റിവിയർ ഡെർബിയിലാണ് പുളിസിക്ക് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്ന പുളിസിക്ക് പരിക്കിൽ നിന്നും മോചിതനായാണ് ഡെർബിയിൽ ഇറങ്ങിയത്. ലോക കപ്പ് യോഗ്യതാ മത്സരത്തിൽ ഗോളടിച്ച അമേരിക്കൻ താരമെന്ന റെക്കോഡും പുളിസിക്കിന്റെ പേരിലാണ്. 50 മത്സരങ്ങളിൽ ഏഴു ഗോളും ഒൻപത് അസിസ്റ്റുമാണ് ബുണ്ടസ് ലീഗയിലെ പുളിസിക്കിന്റെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement