ഗോൾഡൻ ബൂട്ടുകളുമായി സുവാരസും മെസിയും

- Advertisement -

തങ്ങൾക്ക് ലഭിച്ച ഗോൾഡൻ ബൂട്ടുകളുമായി ഇരിക്കുന്ന ലയണൽ മെസിയുടെയും ലൂയിസ് സുവാരസിന്റെയും ചിത്രമാണ് ബാഴ്‌സലോണ സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ടിരിക്കുന്നത്. ബാഴ്‌സലോണയുടെ ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഇരു താരങ്ങളും ചേർന്ന് നേടിയത് 6 ഗോൾഡൻ ബൂട്ടുകളാണ്. സുവാരസിന്റെയും മെസിയുടെയും ഈ നേട്ടത്തിനടുത്ത് എത്തുന്നത് റയൽ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ മാത്രമാണ്. 2010, 2012 , 2013, 2017 വർഷങ്ങളിൽ ആണ് ലയണൽ മെസി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 2014 ലും 2016 ഉറുഗ്വായുടെ സുവാരസിനാണ്.

ക്രിസ്റ്റിയാനോ റൊണാൾഡോയും മെസിയും നാല് തവണ വീതം ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. അതെ സമയം നാല് ഗോൾഡൻ ബൂട്ടുകൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റിയാനോ. മൂന്നു ഗോൾഡൻ ബൂട്ടുകൾ എന്ന നേട്ടം ആദ്യം സ്വന്തമാക്കിയത് മെസിയാണ്. 2011 -2012 സീസണിൽ നൂറു പോയന്റ് എന്ന നേട്ടവുമായാണ് ലയണൽ മെസ്സി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഇതൊരു തകർക്കപ്പെടാൻ പറ്റാത്ത റെക്കോർഡായി ഇന്നും നിലനിൽക്കുന്നു. ഗോൾഡൻ ബൂട്ട് രണ്ടു തവണ നേടിയ ആദ്യ താരമെന്ന ഖ്യാതി ജർമ്മൻ ഫുട്ബോൾ ഇതിഹാസം ജെറാഡ് മുള്ളർക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement