മക് ഡൊണാൾഡ്സ് ഒളിമ്പിക്സ് സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി

- Advertisement -

ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക് ഡൊണാൾഡ്സ് 41 വർഷമായുള്ള ഒളിമ്പിക്സ് സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി. ഒരു ബില്ല്യൺ ഡോളറിലധികം എല്ലാ നാല് വർഷവും നടക്കുന്ന കായികമാമാങ്കത്തിനായി മക് ഡൊണാൾഡ്സ് നീക്കി വെക്കാറുണ്ടായിരുന്നു. 1976 മുതൽ IOC യുടെ സ്പോൺസർമാരിൽ പ്രധാനിയായിരുന്നു മക് ഡൊണാൾഡ്സ്. 2020 ലെ ടോക്കിയോ സമ്മർ ഒളിമ്പിക്സ് വരെ കോണ്ട്രാക്ട് നിലവിലുണ്ട്. മക് ഡൊണാൾഡ്സിന്റെയും കോക്ക-കോളയുടേയും സ്പോൺസർഷിപ്പുകൾ സ്വീകരിച്ചിരുന്നത് വഴി ഒട്ടേറെ പഴി കേട്ടിരുന്നു അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി.

1968 ൽ ഫുഡ് റീടെയിൽ സ്പോൺസർ ആയിട്ടായിരുന്നു മക് ഡൊണാൾഡ്സ് ഒളിമ്പിക്സുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഫാസ്റ്റ് ഫുഡ് മേഖലയിലെ കിടമൽസരത്തിന്റെ ബാക്കി പത്രമായാണ് മക് ഡൊണാൾഡ്സിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമായ വിവരങ്ങൾ കൂടുതൽ വെളിപ്പെടുത്തിയില്ലെങ്കിലും പുതിയൊരു സ്പോൺസറെ ഉടനെ ആവശ്യമില്ലെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുടെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement