​ലോക ചാമ്പ്യൻ സെർജി കാര്യാകിനെ വീഴ്‌ത്തി യുവ മലയാളി

- Advertisement -

തിരുവനന്തപുരത്തുകാരൻ എസ്‌.എൽ നാരായണൻ ആണ്‌ കാര്യാക്കിനെ സ്വന്തം കാണികൾക്ക് മുൻപിൽ വച്ച്‌ തോൽപിച്ചത്‌. മോസ്‌കോയിൽ വച്ച്‌ നടന്ന ഏകദിന ബ്ലിറ്റ്സ്‌ ടൂർണമെന്റിൽ ആയിരുന്നു പത്തൊൻപതുകാരന്റെ അട്ടിമറി വിജയം. നിലവിലെ ബ്ലിറ്റ്സ്‌ ലോക ചാമ്പ്യനാണ്‌ സെർജി കര്യാക്കിൻ. കഴിഞ്ഞ ഡിസംബറിൽ നടന്ന ലോക ബ്ലിറ്റ്സ്‌ ചാമ്പ്യൻഷിപ്പിൽ മാഗ്നസ്‌ കാൾസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു റഷ്യക്കാരന്റെ കിരീട നേട്ടം.

Courtsey : Royal Sports Arena(Fb Page)

Advertisement