ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് രാജിവെച്ചു

- Advertisement -

ഇറ്റാലിയൻ ടീം ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇറ്റലി ഫുട്ബോൾ അസോസിയേഷൻ (FIGC) പ്രസിഡണ്ട് കാർലോ ടവേക്കിയോ രാജിവെച്ചു. ദശാബ്ദങ്ങൾക്കിടെ ആദ്യമായാണ് ഇറ്റലി ലോകകപ്പിനായി യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത്. സ്വീഡനോടേറ്റ പരാജയത്തെ തുടർന്ന് ഇറ്റാലിയൻ കോച്ച് രാജിവെച്ചിരുന്നു. 1958 നു ശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ഒരു ലോകകപ്പ് നടക്കാൻ പോകുന്നത്. 2014 ൽ ആണ് ടവേക്കിയോ ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്. വർണ വിവേചനപരമായ പരാമർശങ്ങളെ തുടർന്ന് ടവേക്കിയോക്ക് യൂഫ്എഫ്‍യും ഫിഫയും മുൻപ് വിലക്കേർപ്പെടുത്തിയിരുന്നു. 90 ദിവസത്തിനുള്ളിൽ ടവേക്കിയോക്ക് പകരക്കാരനെ കൊണ്ട് വരുമെന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement