ഫിഫയുടെ വിലക്ക്: പെറു ക്യാപ്റ്റൻ ലോകകപ്പിനില്ല

- Advertisement -

പെറു ക്യാപ്റ്റൻ പൗലോ ഗുറേറോയ്ക്ക് ഒരു വർഷത്തെ വിലക്ക് ഫിഫ പ്രഖ്യാപിച്ചു. കൊക്കെയിൻ ഉപയോഗത്തെ തുടർന്നാണ് ഫിഫയുടെ വിലക്ക് ഗുറെറോയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വർഷത്തെ വിലക്ക് ഉള്ളതിനാൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഗുറെറോയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. ലോക ആന്റി ഡോപ്പിംഗ് ഏജൻസി ആയ വാഡയുടെ ഡോപ്പിംഗ് ടെസ്റ്റിൽ പരാജയപ്പെടട്ടതിനെ തുടർന്ന് പെറു ക്യാപ്റ്റൻ സസ്‌പെൻഷനിൽ ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അർജെന്റീനയ്‌ക്കെതിരായ ലോകകപ്പ് ക്വാളിഫയറിൽ ആണ് ഡോപ്പിംഗ് ടെസ്റ്റിൽ ഗുറെറോ പരാജയപ്പെട്ടത്.

33 കാരനായ പൗലോ ഗുറെറോ ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയുടെ താരമാണ്. 1982 നു ശേഷം ആദ്യമായാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്. ന്യൂസിലൻഡിനെ രണ്ടു പാട മത്സരങ്ങളിലായി പരാജയപ്പെടുത്തിയാണ് പെറു ലോകകപ്പിനുള്ള ബെർത്ത് ഉറപ്പിച്ചത്. വിലക്ക് നിലവിൽ വന്നതിനെ തുടർന്ന് ഒരു ഫുട്ബോൾ മത്സരങ്ങളിലും ഗുറെറോയ്ക്ക് പങ്കെടുക്കാനാവില്ല. 2012 ൽ ബ്രസീലിയൻ ലീഗിലേക്ക് പോകുന്നതിനു മുൻപേ ബുണ്ടസ് ലീഗ താരമായിരുന്നു പാലൊ ഗുറെറോ, ഹാംബർഗ് എഫ്‌സിക്ക് വേണ്ടി ആര് സീസൺ കളിച്ചിട്ടുള്ള ഗുറെറോ മുൻ ബയേൺ മ്യൂണിക്ക് തരാം കൂടിയാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement