
അത്ലറ്റിക്കോ മാഡ്രിഡ് മുൻ ചെൽസി താരവും സ്പാനിഷ് ഇതിഹാസവുമായ ഫെർണാണ്ടോ ടോറസിനെ ടീമിലേക്ക് തിരിച്ചു വിളിച്ചു. റോമയ്ക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് ടോറസ് ടീമിൽ തിരിച്ചെത്തിയത്. അന്റോണിയോ ഗ്രീസ്മാന്റെ കൂടെ ടോറസ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയിരുന്നു. അത്ലറ്റിക്കോയ്ക്ക് വേണ്ടി ടോറസ് സ്റ്റാർട്ട് ചെയ്യുമെന്നാണ് ഡിയാഗോ സിമിയോണിയുടെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സീസണിൽ ടോറസ് ഒരു ലീഗ് മത്സരവും ഒരു സൂപ്പർ കപ്പ് മത്സരവും മാത്രമേ കളിച്ചിട്ടുള്ളു. സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായിട്ടായിരിക്കും ടോറസ് ഇന്നിറങ്ങുക.
ഗോളുകളുടെ ക്ഷാമം ആണ് സിമിയോണിയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും വലയ്ക്കുന്നത്ത്. ടോറസിന്റെ തിരിച്ചു വരവിലൂടെ ആ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് സിമിയോണിയുടെ കണക്ക് കൂട്ടൽ. മാഡ്രിഡ് ഡെർബിയിൽ പകരക്കാരനായി ടോറസ് ഇറങ്ങിയിരുന്നു. മൂന്നു സമനിലയും ഒരു പരാജയവുമാണ് അത്ലറ്റിക്കോയുടെ ചാമ്പ്യൻസ് ലീഗിലെ സമ്പാദ്യം. ടോറസിന്റെ തിരിച്ചു വരവിലൂടെ ആക്രമണം ശക്തിപ്പെടുത്തി ആദ്യ വിജയം നേടാനാവും അത്ലറ്റിക്കോ മാഡ്രിഡിന്റെ ശ്രമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial