മക്കളുടെ പേരെഴുതിയ ഗോൾഡൻ ബൂട്ടുമായി ക്രിസ്റ്റിയാനോ റൊണാൾഡോ

- Advertisement -

ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ അൽ ജസീറയ്‌ക്കെതിരായ ക്രിസ്റ്റിയാനോ റൊണാൾഡോ ഇറങ്ങിയത് നൈക്കിന്റെ പുതിയ ഗോൾഡൻ ബൂട്ടുകളുമായാണ്. ഈ ഗോൾഡൻ ബൂട്ടുകളിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മക്കളുടെ പേരുകൾ എഴുതിയിട്ടുണ്ട്. ബാലൻ ദേ ‘ഓർ ജേതാവായ റൊണാൾഡോയ്ക്ക് വേണ്ടി നൈക്ക് പ്രത്യേകം ഇറക്കിയതാണ് Mercurial Superfly CR7 Quinto Triunfo boots. 

സാധാരണയായി റൊണാൾഡോയുടെ ഗോൾഡൻ ബൂട്ടിൽ റൊണാൾഡോ ബാലൻ ദേ’ഓർ നേടിയ 2008, 2013, 2014, 2016 വർഷങ്ങളും ഹീൽ കൗണ്ടറിൽ CR7 എന്നുമായിരുന്നു. ആദ്യമായാണ് ഒരു മത്സരത്തിന് റൊണാൾഡോ ഈ ബൂട്ടുകൾ ധരിക്കുന്നത്.

ലിമിറ്റഡ് എഡിഷനായിറക്കിയ ബൂട്ടുകൾ 1000 എണ്ണം മാത്രമേ നൈക്ക് ഉണ്ടാക്കിയിട്ടുള്ളു. അബുദാബിയിൽ നടന്ന ക്ലബ് വേൾഡ് കപ്പ് മത്സരത്തിൽ അൽ ജസീറയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement