ഇതിഹാസങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, വാള്‍ഡറാമയും ഗാംഗുലിയും

- Advertisement -

ഇന്ത്യയുടെ ഓഫ്‍സൈഡിന്റെ രാജകുമാരനെ കാണാനെത്തി കൊളംബിയന്‍ ഇതിഹാസം കാര്‍ലോസ് വാള്‍ഡറാമ. U-17 ലോകകപ്പിന്റെ ഭാഗമായി ഫിഫയുടെ പ്രതിനിധിയായാണ് വാള്‍ഡറാമ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്. ലോകകപ്പിന്റെ പ്രോത്സാഹനാര്‍ത്ഥമായ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യന്‍ മുന്‍ നായകനെ കാണുവാനായി ഈ ഫുട്ബോള്‍ ഇതിഹാസം സമയം കണ്ടെത്തിയത്.

മോഹന്‍ ബഗാന്റെ ജഴ്സിയിലായിരുന്ന ഇതിഹാസം മോഹന്‍ ബഗാനിലെ താരങ്ങളുമായി സമയം ചെലവഴിച്ച ശേഷം മടങ്ങുമ്പോളാണ് ഈഡന്‍ ഗാര്‍ഡനില്‍ ഗാംഗുലിയെ കാണാനെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement