ബെൽഗ്രെഡ് ഡെർബിയിൽ കൂട്ടത്തല്ല്, പാർടിസൻ ആരാധകർ ഏറ്റുമുട്ടി

- Advertisement -

ലോകത്തെ ഏറ്റവും അപകടകരമായ ഡെർബികളിൽ ഒന്നാണ് ഇട്ടെണ്ണൽ ഡെർബി എന്നറിയപ്പെടുന്ന ബെൽഗ്രേഡ് ഡെർബി. സെർബിയൻ സൂപ്പർ ലീഗ ടീമുകളായ
പാർടിസൻ ബെൽഗ്രേഡും റെഡ്സ്റ്റാർ ബെൽഗ്രേഡും തമ്മിലുള്ള ലോക്കൽ ഡെർബി ലോക ശ്രദ്ധ പിടിച്ച് പറ്റിയതിനു വയലൻസും ഒരു ഘടകമാണ്.

ഫുട്ബോളിനെ നെഞ്ചിലേറ്റിയ ആരാധകരും കളിക്കാരും കളത്തിലും കളത്തിനു പുറത്തും ചോര ചിന്താറുണ്ട്. ഇത്തവണത്തെ ഡെർബി സമനിലയിൽ പിരിഞ്ഞിങ്കിലും പതിവ് പോലെ ഫാൻസ്‌ തമ്മിലുള്ള ക്ലാഷും സ്റ്റേഡിയം പുക കൊണ്ട് നിറയ്ക്കുന്ന വെടിക്കോപ്പുകൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. ഇത്തവണ പാർടിസൻ ആരാധക സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഗുരുതരമായി പരിക്കേറ്റവരിൽ സെർബിയക്കാർക്ക് പുറമെ വിദേശികളുമുണ്ട്. ഗ്രീസിൽ നിന്നും മാസഡോണിയയിൽ നിന്നും ക്രൊയേഷ്യയിൽ നിന്നുമുള്ള ആരാധകർക്കും പരിക്കുണ്ട്.

സംഘട്ടനത്തിലും വെടിക്കോപ്പുകളിൽ നിന്നുമേറ്റ പൊള്ളലും കാരണമാണ് അധികം പേർക്കും പരിക്ക്. റയട്ട് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഈ മത്സരത്തോടു കൂടി റെഡ്സ്റ്റാർ സെർബിയൻ സൂപ്പർ ലീഗയിൽ ഒന്നാം സ്ഥാനം പിടിച്ചു. ഒൻപത് പോയന്റ് പിറകിലാണ് രണ്ടാം സ്ഥാനത്തുള്ള പാർടിസൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement