മൈക്കിൾ കീനും ടൗൺസെൻഡും ഇംഗ്ലണ്ട് ലോകക്കപ്പ് യോഗ്യതാ സ്‌ക്വാഡിൽ

Andros Townsend Of Crystal Palace against Philadelphia Union. - Photo mandatory by-line: Dan Weir/Pinnacle - Tel: +44(0)1363 881025 - Mobile:0797 1270 681 - VAT Reg No: 183700120 - 13/07/16 - SPORT - Football - Soccer - Pre Season Friendly - Philadelphia Union v Crystal Palace - Talen Energy Stadium, Philadelphia.

ബേൺലി പ്രതിരോധനിര താരം മൈക്കിൾ കീനേയും ക്രിസ്റ്റൽ പാലസ് വിങ്ങർ ആൻഡ്രോസ് ടൗൺസെൻഡിനെയും ഈ മാസം നടക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഉൾപ്പെടുത്തി.
1024px-michael_keane_3_cropped
ഗ്ലെൻ ജോണ്സൺ പരിക്കേറ്റ് പിന്മാറിയതാണ് മൈക്കിൾ കീന് ഇംഗ്ലണ്ട് ടീമിലേക്ക് അവസരം ലഭിക്കാൻ കാരണമായത്. ഇംഗ്ലീഷ് ലീഗിൽ പുതുതായി പ്രമോട്ട് ലഭിച്ച ബേൺലിക്ക് വേണ്ടി മികച്ച പ്രകടനം ആണ് കീൻ ഈ സീസണിൽ കാഴ്ച വെച്ചത്. അതെ സമയം മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങിന് പരിക്കേറ്റതാണ് ആൻഡ്രോസ് ടൗൺസെൻഡിന് തുണയായത്. ഈ സീസണാദ്യം ന്യൂകാസിൽ യുണൈറ്റഡിൽ നിന്നും പാലസിൽ എത്തിയ ടൗൺസെൻഡ്‌ സീസണിലെ 7 മത്സരങ്ങളും കളിച്ചിരുന്നു. ഈ മാസം 8ന് മാൾട്ടക്കെതിരെയും 11ന് സ്ലോവേനിയക്കെതിരെയും ആണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ.
90607-ander-herrera
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പെയിൻ മിഡ്ഫീൽഡർ ആൻഡെർ ഹെരേരയെ ഇറ്റലിക്കെതിരെയും അൽബേനിയക്കെതിരെയും ഉള്ള ലോകകപ്പ് യോഗ്യതാ മത്സര ടീമിൽ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹെരേരയെ ആദ്യമായാണ് നാഷണൽ ടീമിൽ ഉൾപ്പെടുത്തുന്നത്. വ്യാഴഴ്ച ഇറ്റലിയെയും മൂന്ന് ദിവസങ്ങൾക്ക് ശേഷം അൽബേനിയയെയും സ്പെയിൻ നേരിടും.