വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഗോൾ മഴ

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ബുൾഗേറിയയെ 4-1 ന് തകർത്തു. ബുൾഗേറിയക്ക് വേണ്ടി അലെക്സൻഡ്രോവ് ഗോൾ നേടിയപ്പോൾ ഫ്രാൻസിനു വേണ്ടി ഗാമിറോ രണ്ട് ഗോളും, പയറ്റും ഗ്രീസ്മാനും ഓരോ ഗോൾ വീതം നേടി.

നെതർലൻഡ്‌സ്‌ 4-1 ന് ബേലറുസിനെ മറികടന്നു. നെതർലൻഡ്‌സിനു വേണ്ടി പ്രോംസ് രണ്ട് ഗോളും ക്ളാൻസെനും യാൻസെനും ഓരോ ഗോൾ നേടി.റിയോസാണ് ബെലറൂസിന്റെ ഏക ഗോൾ നേടിയത്.

പറങ്കിപട ആൻഡോറയെ 6-0 എന്ന സ്കോറിന് അനായാസം തോൽപിച്ചു. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടി. ക്യാന്സലോയും സിൽവയും ഓരോ ഗോൾ അടിച്ചു.

മറ്റു മത്സരങ്ങളിൽ ബെൽജിയം എതിരില്ലാത്ത നാല് ഗോളുകൾക് ബോസ്നിയയോട് ജയിച്ചു.
സ്വീഡന് ലക്സ്എംബെർഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. ഗ്രീസ് സൈപ്രസിനെയും (2-0), എസ്റ്റോണിയ ഗിബ്രാൽറ്ററിനെയും(4-0) സ്വിറ്റ്സർലൻഡ് ഹംഗറിയെയും(3-2) ഫാറോ ഐലൻഡ് ലറ്റിവയെയും(0-2) തോൽപിച്ചു.