ബ്രസീലിന് തകര്‍പ്പന്‍ ജയം, സമനിലയില്‍ കുരുങ്ങി അര്‍ജന്റീന

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബൊളീവിയയെ ഗോൾ മഴയിൽ മുക്കി ബ്രസീൽ വിജയം കണ്ടെത്തിയപ്പോൾ പെറു അർജന്റീനയെ സമനിലയിൽ തളച്ചു.

ബൊളീവിയൻ താരം യാസമാനിയുമായി കൂട്ടി ചോരയൊലിക്കുന്ന മുഖവുമായി നെയ്മർ കളം വിട്ട മത്സരത്തിൽ 11ആം മത്സരത്തിൽ തന്നെ നെയ്മറിന്റെ ഗോളിലൂടെ മുന്നിൽ എത്തിയിരുന്നു. തുടർന്ന് കുട്ടീഞ്ഞോ 26ആം മിനുട്ടിൽ കുട്ടീഞ്ഞോയിലൂടെ ഗോൾ ഉയർത്തി. തുടർന്ന് ഉണർന്നു കളിച്ച ബൊളീവിയ ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. തുടർന്നു 39ആം മിനിറ്റില്‍ ഫിലിപ്പ് ലൂയിസും 44ആം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ബ്രസീലിനു വേണ്ടി ഗോള്‍ കണ്ടെത്തിയതോടെ ബൊളീവിയ പരാജയം ഉറപ്പിക്കുകയായിരുന്നു.

63ആം മിനിറ്റില്‍ പരിക്കേറ്റ് സൂപ്പര്‍ താരം നെയ്മര്‍ കളം വിട്ടെങ്കിലും 75ആം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിഞ്ഞോയും ഗോള്‍ ഗോള്‍ കണ്ടെത്തി ബ്രസീലിന്റെ വിജയം പൂര്‍ത്തിയാക്കി.

പരിക്ക് മൂലം വിശ്രമിക്കുന്ന സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന പെറുവിനോട് സമനിലയില്‍ കുരുങ്ങുകയായിരുന്നു. രണ്ടു തവണ മുന്നിൽ എത്തിയതിന് ശേഷമാണ് അർജന്റീന പെറുവിനോട് സമനില വഴങ്ങിയത്. പതിനാറാം മിനിറ്റിൽ എവർട്ടൻ താരം ഫ്യൂനസ് മോറിയിലൂടെ അർജന്റീന മുന്നിൽ എത്തിയപ്പോൾ 58ആം മിനിറ്റിൽ ഫ്ലെമിംഗോ താരം ഗ്വേരേരായിലൂടെ പെറു ഒപ്പമെത്തി. തുടർന്ന് 78ആം മിനിറ്റിൽ ഹിഗ്വേയിനും അർജന്റീനക്ക് വേണ്ടി വലകുലുക്കി ലീഡ് ഉയർത്തി എങ്കിലും തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റിയന്‍ ക്യുയേവ പെറുവിന് സമനില നേടിക്കൊടുത്തു.

മറ്റു മത്സരങ്ങളിൽ കൊളംബിയ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ഉറുഗ്വേ വെനസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

19 പോയിന്റുമായി ഉറുഗ്വേ ടേബിളിൽ ഒന്നാമത് നിൽക്കുമ്പോൾ 18 പോയിന്റുമായി ബ്രസീൽ രണ്ടാമതും 16 പോയിന്റുമായി അർജന്റീന അഞ്ചാമതും ആണ്.