
റെഡ് സ്റ്റാർ എഫ്.സിയും പ്രോഡിജിയും തമ്മിൽ നടന്ന നിർണായക മൽസരത്തിൽ റെഡ് സ്റ്റാർ വിജയം നേടി, ആദ്യ നാലു മൽസരങ്ങളും വിജയിച്ച പ്രോഡിജി ഇന്നു നേരിട്ടതു ടൂർണമെന്റിലെ തങ്ങളുടെ ആദ്യ പരാജയമാണു. മുർഷിദിലൂടെ ആദ്യ ലീഡ് നേടിയ റെഡ് സ്റ്റാറിനു പ്രോഡിജി ആബിദിലൂടെ മറുപടി നൽകി സ്കോർ 1-1, ഉടനീളം നാടകീയതകൾ നിറഞ്ഞ മൽസരം പരിക്കേറ്റ റെഫറിയെ പുറത്തേക്ക് കൊണ്ടു പോകുന്നതിനും സാക്ഷ്യം വഹിച്ചു. കളി അവസാനത്തിലേക്ക് നീങ്ങവെ പ്രോഡിജി താരത്തിൽ നിന്നും ഓൺ ഗോൾ പിറന്നു സ്കോർ 2-1 ! പിന്നീട് തിരിച്ചു വരാൻ പ്രോഡിജിക്ക് ആയില്ല.
അണ്ടർ 16 ഐ-ലീഗ് കേരള സോണിൽ ഒരു മൽസരം മാത്രം ബാക്കി നിൽക്കെ 5 മൽസരങ്ങളിൽ നിന്നു പ്രോഡിജിക്കു 12 പോയിന്റുണ്ട് അത്ര തന്നെ മൽസരങ്ങളിൽ നിന്നും റെഡ് സ്റ്റാറിനു 10 പോയിന്റ് ആണുള്ളതു അതുകൊണ്ട് ടൂർണമെന്റിലെ അവസാന മൽസരങ്ങളിൽ തീ പാറുമെന്നുറപ്പ്. അവസാന റൗണ്ട് മൽസരങ്ങളിൽ പ്രോഡിജി എഫ്.എ സെപ്റ്റിനേയും റെഡ് സ്റ്റാർ കോവളം എഫ്.സിയെയും നേരിടും.
ടൂർണമെന്റിലെ മറ്റൊരു മൽസരത്തിൽ സെപ്റ്റ് 4-0 എന്ന സ്കോറിനു കോവളത്തെ തകർത്തു, ലീഗിലെ സെപ്റ്റിന്റെ ആദ്യ ജയമാണിത് കോവളം ഇതു വരെ ഒരു മൽസരം പോലും ജയിച്ചിട്ടില്ല.
ചിത്രങ്ങള്‍ക്ക് നന്ദി: അബ്ദുള്‍ സലീം ഇ കെ