മണിക ബത്രയെ അർജ്ജുന അവാർഡിന് നോമിനേറ്റ് ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ

- Advertisement -

കോമ്മൺവെൽത്ത് ഗെയിമ്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മണിക ബത്രയെ അർജ്ജുന അവാർഡിന് നോമിനേറ്റ് ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ. ഗോൾഡ് കോസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ചരിത്രമെഴുതിയിരുന്നു മണിക ബത്ര. സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ തകര്‍ത്ത് മണിക ബത്രയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സ് സ്വര്‍ണ്ണം നേടിയിരുന്നു.

ഇന്ത്യയുടെ വനിത ടീം ഇവന്റിലും താരം സ്വര്‍ണ്ണം നേടിയിരുന്നു. വനിത ഡബിള്‍സില്‍ വെള്ളിയും മണിക സ്വന്തമാക്കി. 22 കാരിയായ താരം ഒറ്റയ്ക്കാണ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡലിലേക്ക് നയിച്ചത്. ലോക നാലാം നമ്പർ താരവും ഒളിമ്പിക് ട്രിപ്പിൾ മെഡലിനുടമയുമായ സിംഗപ്പൂരിന്റെ ഫെങ് ത്യാന്വേയിയെ മണിക ബത്രയെ ടൂർണമെന്റിൽ രണ്ടു തവണ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement