വിവാദത്തില്‍ പാണ്ഡ്യയുടെ വിശദീകരണം

ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ. രാജസ്ഥാനിലെ ഒരു സെഷന്‍സ് കോടതി താരത്തിനെതിരെ എഫ്ഐആര്‍ എടുക്കുവാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അംബേദ്കറെ കുറിച്ച് മോശം ട്വീറ്റ് പാണ്ഡ്യ ഇട്ടു എന്നായിരുന്നു പരാതി. എസ്‍സി/എസ്‍ടി നിയമപ്രകാരം താരത്തിനെതിരെ കേസ് എടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

എന്നാല്‍ പിന്നീടാണ് ഇത് പാണ്ഡ്യയുടെ നാമത്തിലുള്ള ഏതോ വ്യാജ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റാണെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പാണ്ഡ്യ നല്‍കുന്ന വിശദീകരണം താന്‍ തന്റെ ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടിലൂടെ മാത്രമേ ട്വീറ്റാറുള്ളുവെന്നും മറ്റു അക്കൗണ്ടുകളില്‍ വരുന്ന ട്വീറ്റുകളില്‍ തന്നെ പഴിചാരേണ്ടതില്ലെന്നുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസിന് സമനില
Next articleബുണ്ടസ് ലീഗയിൽ VAR തുടരും