നടക്കുന്നത് ചക്കളത്തിപ്പോര്, കുടുങ്ങുന്നത് കുട്ടികൾ

ഹോസ്റ്റലുകൾ അടച്ചു പൂട്ടുന്നതിനു ന്യായീകരണവുമായി വന്ന സ്പോർട്സ് കൗൺസിലിനു മറുപടിയുമായി ഹോസ്റ്റലുകൾ രംഗത്ത്. അടച്ചു പൂട്ടൽ ഏകപക്ഷീയമായ തീരുമാനം ആണെന്നും ഹോസ്റ്റലുകളുടെ‌ ഭാഗം കേൾക്കാൻ വരെ‌ കൗൺസിൽ ഒരുക്കമല്ല എന്നുമാണ് ഹോസ്റ്റലുകൾ പറയുന്നത്.

ആവശ്യത്തിനുള്ള പണം സമയത്ത് ഹോസ്റ്റലുകളിൽ എത്തിക്കാതെ എങ്ങനെയാണ് മെനു പ്രകാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകാൻ കഴിയുക എന്ന ചോദ്യമാണ് പരാതിക്കാർ ചോദിക്കുന്നത്. തൃശ്ശൂർ സെന്റ് മാരീസ് കോളേജിന് കഴിഞ്ഞ വർഷം ജൂലൈ വരെയുള്ള പണമേ ലഭിച്ചിട്ടുള്ളൂ. ഇതേ അവസ്ഥയാണ് പല ഹോസ്റ്റലുകൾക്കും. അടച്ചു പൂട്ടാൻ നടക്കുന്നവർ ആത്മവിചാരണം നടത്തണം എന്നതാണ് ഈ‌ ഹോസ്റ്റലുകളിൽ കുട്ടികളുടെ ഭാവി കിടക്കുന്നുണ്ട് എന്നു മനസ്സിലാക്കുന്നവർ ആവശ്യപ്പെടുന്നത്.

ഹോസ്റ്റലുകൾക്കും കൗൺസിലിനും ഇടയിൽ നിന്നു പണം സ്വന്തം കീശയിൽ ചിലർ ആക്കുന്നു എന്നും പരാതികളുണ്ട്. കുടിശ്ശികകൾ ഒരു ഹോസ്റ്റലുകൾക്കും ഇല്ലാ എന്നുറപ്പിക്കും എന്നു കൗൺസിൽ പറയുന്നുണ്ട് എങ്കിലും നടപടികൾ ഉണ്ടാവുന്നില്ല. പ്രകടനങ്ങൾ അനുസരിച്ച് ഒരോ പരിശീലകർക്കും റാങ്കിംഗ് സംവിധാനം കൊണ്ടു വരാനും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഇരുത്തി ഓരോ മാസം കൂടുമ്പോയും യോഗങ്ങൾ വിളിക്കാനുമൊക്കെ പരിശോധന സമിതി നിർദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും കൗൺസിൽ ഇതൊക്കെ പരിഗണിക്കുമ്പോഴേക്ക് കുട്ടികളുടെ ഭാവി എന്താകുമെന്നതാണ് ആശങ്ക.

Previous articleബുർക്കിന ഫസോയെ തോൽപ്പിച്ച് ഈജിപ്ത് ഫൈനലിൽ
Next articleഗോവയെ തകര്‍ത്ത് കേരളം, വിജയം 9 വിക്കറ്റിനു