കൃഷ്ണ കുമാറിന്റെ കുടുംബത്തിന് സഹായമായി സോക്കർ സിറ്റി

- Advertisement -

ബേസ് പെരുമ്പാവൂർ ടീമിന്റെ മാനേജറായിരുന്ന ഫുട്ബോളിന് മറക്കാൻ കഴിയാത്ത കൃഷ്ണ കുമാർ എന്ന ഫുട്ബോളിനെയും ലോകത്തെയും വിട്ടുപിരിഞ്ഞ കുമാറേട്ടൻ. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി സോക്കർ സിറ്റി കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രൂപ കുമാറേട്ടന്റെ കുടുംബത്തെ ഏൽപ്പിച്ചു. എസ് എഫ് എ ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവാക്ക സോക്കർ ഷൊർണ്ണൂർ മാനേജർ കൃഷ്ണൻ കുട്ടി, സോക്കർ സിറ്റി അഡ്മിൻസ് ആയ ബാരിഹ് കണ്ണിയൻ, റുജീഷ് എന്നിവർ കുമാറേട്ടന്റെ വീട്ടിൽ ചെന്നാണ് ധനസഹായം കൈമാറിയത്.

picsart_11-16-01-54-58

സോക്കർ സിറ്റി വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളിലൂടെ ആണ് ഇങ്ങനെ ഒരാശയം ആദ്യം ഉദിച്ചത്. ഈ ധനസഹായത്തിന്റെ ഔപചാരിക ചടങ്ങ് രണ്ടു മാസം മുൻപ് വാളാഞ്ചേരിയിൽ നടന്നിരുന്നു. ചടങ്ങ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. പരുപാടിയിൽ എസ് എഫ് എ ജനറൽ സെക്രട്ടറി സൂപ്പർ അഷറഫ് ബാവാക്ക , ആബിദ് ഹുസൈൻ തങ്ങൾ സോക്കർ ഷൊർണ്ണൂർ മാനേജർ കൃഷ്ണൻ കുട്ടി എന്നിവരും സംസാരിച്ചു. കൂട്ടത്തിൽ നിന്ന് കൈവിട്ടു താഴെ വീഴുന്നവരെ ഉയർത്തി കൊണ്ടുവരാനുള്ള സന്മനസ്സ് പ്രശംസിനീയമാണെന്ന് മന്ത്രി കെ ടി ജലീൽ അഭിപ്രായപെട്ടു. ചടങ്ങിൽ നവാർ, ചുഡു, ലാലു, ഷമീർ, തുടങ്ങി വിവിധ ക്ലബുകളുടെ മാനേജർമാർ, സോക്കർ സിറ്റി അഡ്മിനുകളായ റുജീഷ്, ഹസൻ പൊന്നൂസ്, ബാരിഹ് കണ്ണിയൻ, ശഫീഖ് മുട്ടിപ്പാലം, അൻവർ തിരൂർ, ബാബു കാപിച്ചാൽ എന്നിവരും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങ് അമിസാദ് ക്ലബ് പൈങ്കണ്ണൂർ ചടങ്ങ് സ്പോണാർ ചെയ്തു.

picsart_11-16-01-58-21ചടങ്ങിൽ സോക്കർ സിറ്റി 2015-16 സീസണിലെ സോക്കർ സിറ്റി അവാർഡുകൾ സമ്മാനിച്ചു. എസ് എഫ് എയുടെ കീഴിൽ നടന്ന ടൂർണമെന്റുകളിലെ മികച്ച ടീമായി ഫിഫാ മഞ്ചേരിയെ തിരഞ്ഞെടുത്തു. മികച്ച ഗോൾ കീപ്പർ – സലാം (ഫിഫാ മഞ്ചേരി) , മികച്ച വിദേശതാരം- കിംഗ്സ്ലി (അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി) , മികച്ച താരം- നാസർ (ജിംഗാന) , എമേർജിംഗ് പ്ലയർ- സഫ്വാൻ (ലിൻശാ മെഡിക്കൽസ്).

picsart_11-16-01-59-55സെവൻസ് ഫുട്ബോൾ ലോകത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഫുട്ബോൾ സ്നേഹികളുടെ വാട്സാപ്പിലെ ഒരു കൂട്ടായ്മയാണ് സോക്കർ സിറ്റി. സോഷ്യൽ മീഡിയയിൽ സോക്കർ സിറ്റി ഗ്രൂപ്പ് സെവൻസ് ഫുട്ബോളിന് നടത്തുന്ന സേവനങ്ങൾ കണക്കിലെടുത്ത് സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ പ്രത്യേക അംഗീകാരം സോക്കർ സിറ്റിക്ക് ലഭിച്ചിരുന്നു. അസോസിയഷന്റെ സംസ്ഥാന സമ്മേളനത്തിൽ എസ് എഫ് എ സോക്കർ സിറ്റി അഡ്മിനുകളെ പുരസ്കാരം നൽകി ആദരിച്ചിരുന്നു‌

Advertisement