സ്‍കൈ ബ്ലൂ എടപ്പാളിന് വിജയ തുടക്കം

- Advertisement -

കർക്കിടാംകുന്നിൽ വിവാദങ്ങൾ ഒഴിഞ്ഞു നിന്ന ആറാം ദിവസം സിദ്ര വെഡ്ഡിംഗ് സ്‍കൈ ബ്ലൂ എടപ്പാളിന് തകർപ്പൻ വിജയം. കെ ആർ എസ്‌ കോഴിക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് സ്കൈ ബ്ലൂ എടപ്പാൾ കർക്കിടാംകുന്നിൽ തോൽപ്പിച്ചത്.

3-0 എന്നു സ്കോറിലും വിരസമായിരുന്നു മത്സരം. സ്‍കൈ ബ്ലൂ എടപ്പാൾ പെനാൾട്ടിയിലൂടെയാണ് സ്കോർ പട്ടിക തുറന്നത്. ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോളും കൂടി നേടി 2-0നു ആദ്യ പകുതി അവസാനിപിച്ച സിദ്രാ വെഡ്ഡിംഗ് സ്‍കൈ ബ്ലൂ എടപ്പാളിന് കാര്യമായ ചെറുത്തു നിൽപ്പൊന്നും കെ ആർ എസ്‌ കോഴിക്കോടിൽ നിന്നുണ്ടായില്ല. കളിയിൽ ഒരിക്കൽ പോലും വലകുലുക്കാൻ കഴിയാതെ വിഷമിച്ച കെ ആർ എസ്‌ കോഴിക്കോടിൽ നിന്ന് വിജയം കൈയെത്താ ദൂരത്താക്കി സ്‍കൈ ബ്ലൂ എടപ്പാളിന്റെ മൂന്നാം ഗോളും രണ്ടാം പകുതിയിൽ പിറന്നു. കെ ആർ എസ്‌ കോഴിക്കോട് എന്ന പഴയ സെവൻസ് രാജാക്കന്മാരുടെ സീസണിലെ രണ്ടാമത്തെ തോൽവിയാണിത്.

picsart_11-18-03-29-34
കർക്കിടാംകുന്നിൽ ഇന്ന് ആവേശകരമായ പോരാട്ടമാണ് പ്രീ ക്വാർട്ടറിൽ നടക്കാൻ പോകുന്നത്. പുത്തനുണർവോടെ സബാൻ കോട്ടക്കലിനെ 4-3ന് തകർത്തെത്തുന്ന ടോപ്പ് മോസ്റ്റ് തലശ്ശേരി അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചാണ് അൽ മിൻഹാൽ വളാഞ്ചേരി പ്രീ ക്വാർട്ടറിൽ എത്തിയത്. മത്സരം ഇന്ന് 8.30ന് ആരംഭിക്കും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement