2018 വിന്റര്‍ ഒളിമ്പിക്സിനു യോഗ്യത നേടി ശിവ കേശവന്‍

- Advertisement -

ആറാം തവണയും വിന്റര്‍ ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ ശിവ കേശവന്‍. ലൂജ് എന്ന മത്സരയിനത്തിലാണ് ശിവ കേശവന്‍ മത്സരിക്കുന്നത്. ഓസ്ട്രിയയില്‍ നടക്കുന്ന ലൂജ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ശിവ കേശവന്റെ യോഗ്യതയ്ക്ക് സഹായകമായത്. ശിവ കേശവന്‍ മൂന്ന് തവണ ഏഷ്യന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. 57 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ലൂജ് ലോകകപ്പില്‍ ശിവ കേശവന്‍ 23ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

യോഗ്യത നേടിയെങ്കിലും അഞ്ച് റേസുകളില്‍ കൂടി ശിവ കേശവന്‍ പങ്കെടുക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement