സച്ചിന്‍ – എ ബില്യണ്‍ ഡ്രീംസിനു അവാര്‍ഡ്

സച്ചിനെക്കുറിച്ചുള്ള “സച്ചിന്‍ -എ ബില്യണ്‍ ഡ്രീംസ്” എന്ന ചിത്രത്തിനു 11ാമത് ടെഹ്റാന്‍ അന്താരാഷ്ട്ര FICTS ഫെസ്റ്റിവല്‍ 2018ല്‍ രണ്ട് അവാര്‍ഡുകള്‍. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള മികച്ച ഡയറക്ടറുടെ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് എര്‍സ്കൈനു് ലഭിച്ചപ്പോള്‍. മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡും ചിത്രത്തിനു ലഭിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവ് രവി ഭാഗ്ചന്ദകയാണ് പുരസ്കാരം സ്വീകരിച്ചത്.

മികച്ച സംവിധായകനുള്ള(ലോംഗ് ഡോക്യുമെന്ററി) വിഭാഗത്തില്‍ ജെയിംസിനും ലഭിച്ചത് “ദി ഓണററി ഡിപ്ലോമ ആന്‍ഡ് ഫെസ്റ്റിവല്‍ ട്രോഫി” ആണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ചിത്രീകരണമാണ് “സച്ചിന്‍ -എ ബില്യണ്‍ ഡ്രീംസ്”. 16 മുതല്‍ 18 ജനുവരി വരെയാണ് 11ാമത് ടെഹ്റാന്‍ അന്താരാഷ്ട്ര FICTS ഫെസ്റ്റിവല്‍ അരങ്ങേറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial