സബാൻ കോട്ടക്കൽ വിജയത്തോടെ മങ്കടയിൽ

Mankada
- Advertisement -

കർക്കിടാംകുന്നിലേറ്റ പരാജയത്തിൽ നിന്ന് ഹയർ സബാൻ കോട്ടക്കൽ ഉയർത്തെഴുന്നേറ്റു. മങ്കടയിൽ ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഹയർ സബാൻ കോട്ടക്കൽ ഓക്സിജൻ ഫാർമ എഫ് സി തൃശ്ശൂർ എന്ന ജയ തൃശ്ശൂരിനെ കീഴടക്കി.

ഗോൾ മുഖത്തിനു മുന്നിൽ അവസരങ്ങൾ പാഴാക്കിയതായിരുന്നു സബാൻ കോട്ടക്കൽ ടോപ്പ് മോസ്റ്റ് തലശ്ശേരിക്കെതിരെ കർക്കിടാംകുന്നിൽ തോൽക്കാൻ കാരണമെങ്കിലും ആ പിഴവ് ഹയർ സബാൻ കോട്ടക്കൽ മങ്കടയിലും തുടക്കത്തിൽ ആവർത്തിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ തുലച്ച സബാനെതിരെ അവസരം മുതലാക്കിയ ജയ തൃശ്ശൂർ ലീഡ് നേടുകയായിരുന്നു. 1-0 എന്ന സ്കോറിന് ആദ്യ പകുതി പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ സബാൻ സമനില ഗോളോടെ വിജയത്തോടെയേ മടങ്ങു എന്ന് മങ്കട ഗ്യാലറിയെ അറിയിച്ചു. വിജയഗോളിനു വേണ്ടി ശക്തമായ പോരാട്ടം നടന്നുവെങ്കിൽ വലകുലുക്കാൻ ഇരുടീമുകൾക്കും ആയില്ല. ഷൂട്ടൗട്ടിൽ അവസാന കിക്ക് തടുത്ത് മിർഷാദ് സബാൻ കോട്ടക്കലിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഹയർ സബാൻ കോട്ടക്കൽ അൽ ശബാബ് തൃപ്പനാച്ചിയെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://facebook.com/keralafootbal

Advertisement