നീന്തല്‍ ഇതിഹാസത്തെ കണ്ട് മുട്ടിയ ആവേശത്തില്‍ ഋഷഭ് പന്ത്

അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനെ കണ്ടെത്തിയ ആവേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഋഷഭ് പന്ത്. തന്റെ ട്വിറ്ററില്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനു കുറിപ്പായി പന്ത് എഴുതിയത് ഇപ്രകാരമാണ്. “ഞാന്‍ ഇഷ്ടപ്പെടുന്നൊരാളെ കണ്ടു…ഒരിക്കലും തോല്‍വി സമ്മതിക്കാത്തൊരാളെ”.

നീന്തല്‍ ഇതിഹാസത്തിനു പന്ത് ക്രിക്കറ്റിനെ പരിചയപ്പെടുത്തുവാനും ശ്രമിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് പന്ത് താരത്തിനെ കാണുവാനുള്ള അവസരം ലഭിച്ചത്. ഏതന്‍സ് 2004 മുതല്‍ റിയോ 2016 വരെയുള്ള ഒളിമ്പിക്സില്‍ 23 സ്വര്‍ണ്ണം ഉള്‍പ്പെടെ 28 മെഡലുകളാണ് ഫെല്‍പ്സ് നേടിയിട്ടുള്ളത്.