സിന്ധുവിന് ചൈന ഓപ്പൺ കിരീടം

- Advertisement -

ഒളിമ്പിക് സിൽവർ മെഡൽ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് ചൈന ഓപ്പൺ കിരീടം. ചൈനയുടെ സൺ യുവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ എന്ന 21-11 17-21 21-11 സ്കോറിന് കീഴടക്കിയാണ് കരിയറിലെ ആദ്യത്തെ സൂപ്പർ സീരീസ് കിരീടം സിന്ധു സ്വന്തമാക്കിയത്.

ആദ്യ ഗെയിമിൽ പത്താം റാങ്കുകാരിയായ സൺ യുവിനെ അനായാസം മറികടന്ന സിന്ധു രണ്ടാം ഗെയിമിൽ പുറകോട്ട് പോവുകയായിരുന്നു എങ്കിലും മികച്ച മത്സരം കാഴ്ചവെക്കാൻ സിന്ധുവിനായി. തുടർന്ന് മൂന്നാം ഗെയിമിൽ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത സിന്ധു അനായാസം ഗെയിമും മത്സരവും സ്വന്തമാക്കി.

ഓഗസ്റ്റിൽ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ശേഷം സിന്ധു നേടുന്ന ആദ്യത്തെ കിരീടം ആണിത്. മുൻപ് ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളിൽ സിന്ധു മത്സരിച്ചിരുന്നു എങ്കിലും രണ്ടാം റൗണ്ടിനപ്പുറം പോകാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല.

Advertisement