സിന്ധുവിനെ പത്മ ഭൂഷണ്‍ അവാര്‍ഡിനു നിര്‍ദ്ദേശിച്ച് കായിക മന്ത്രാലയം

ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവും കൊറിയന്‍ ഓപ്പണ്‍ വിജയിയുമായ ഇന്ത്യയുടെ പിവി സിന്ധുവിനെ പത്മ ഭൂഷണ്‍ അവാര്‍ഡിനു നിര്‍ദ്ദേശിച്ച് കായിക മന്ത്രാലയം. ഈ വര്‍ഷം അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെടുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ ബിസിസിഐ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെയും പത്മ ഭൂഷണിനായി നിര്‍ദ്ദേശിച്ചിരുന്നു.

2015ലെ പത്മ ശ്രീ അവാര്‍ഡിനു സിന്ധു അര്‍ഹയായിരുന്നു. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഈ 22 വയസ്സുകാരി ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനൽ, ബെംഗളൂരു ടീം തയ്യാർ
Next articleജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി അൽ മദീന ചെർപ്പുള്ളശ്ശേരി