ചെർണോബിൽ ദുരന്ത ബാധിതയ്ക്ക് വിന്റർ ഒളിംപിക്സ് സ്വർണം

- Advertisement -

ചെർണോബിൽ ആണവ ദുരന്തബാധിതയായ ഓക്‌സാന മാസ്റ്റേഴ്‍സിന് പ്യോങ്ചാങ്ങിൽ നടക്കുന്ന വിന്റർ ഒളിംപിക്സിൽ ആദ്യ സ്വർണം. ചെർണോബിൽ ആണവ ദുരന്തത്തിന്റെ ഇരയായ ഓക്‌സാന ക്രോസ്സ് കൺട്രി സ്‌കീയിങിലാണ് സ്വർണ മെഡൽ നേടിയത്. 28 കാരിയായ താരം 2014 ൽ നടന്ന ബ്യത്തോണിൽ വെള്ളിയും ക്രോസ്സ് കോൺട്രിയിൽ വെങ്കലവും നേടിയിരുന്നു. 2012 ൽ ലണ്ടനിൽ നടന്ന പാരാ ഒളിംപിക്സിൽ റോവിങ്ങിൽ വെങ്കലവും നേടിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ആണവ ദുരന്തത്തിനായിരുന്നു ചെർണോബിൽ സാക്ഷ്യം വഹിച്ചത്. ദുരന്തത്തിന്റെ മൂന്നാം വർഷത്തിൽ അഥവാ 1989 ലാണ് അന്നത്തെ സോവിയറ്റ് യൂണിയന്റെയും ഇന്നത്തെ ഉക്രെയിനിന്റെയും ഭാഗമായൊരു ഗ്രാമത്തിൽ ജനിക്കുന്നത്. ജന്മനാ ശാരീരിക വൈകല്യങ്ങൾ ഉള്ള ഓക്‌സാന മാസ്റ്റേഴ്‍സിന്റെ കുട്ടിക്കാലം മാതാ പിതാക്കൾ ഉപേക്ഷിച്ചതിനാൽ അനാഥാശ്രമങ്ങളിലായിരുന്നു. പിന്നീടൊരു അമേരിക്കൻ യുവതി ദത്തെടുക്കുകയും ഓക്‌സാന മാസ്റ്റേഴ്‍സ് അമേരിക്കയിൽ എത്തുകയും ചെയ്തു. 2002 മുതൽ റോവിങ്ങിലും പാറ സൈക്കിളിംഗിലും ഓക്‌സാന മാസ്റ്റേഴ്‍സ് പങ്കെടുക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement