ബില്യാര്‍ഡ്സ് താരം പങ്കജ് അദ്വാനിയ്ക്ക് പത്മ ഭൂഷണ്‍

ബില്യാര്‍ഡ്സ് താരം പങ്കജ് അദ്വാനിയ്ക്കും പത്മഭൂഷണ്‍. ക്രിക്കറ്റ് താരം എംഎസ് ധോണിയാണ് അവാര്‍ഡ് ലഭിച്ച മറ്റൊരു താരം. ബില്യാര്‍ഡ്സിലെ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് പങ്കജ്. അവാര്‍ഡ് ലഭിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് തുടര്‍ന്നും തനിക്ക് പ്രോത്സാഹനമാകുമെന്നും കരുതുന്നുവെന്ന് താരം പറഞ്ഞു.

18 ലോക കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് പങ്കജ് അദ്വാനി. 6-റെ‍ഡ് സനൂക്കര്‍ ലോക കിരീടം നേടിയ ഏക ഇന്ത്യക്കാരനുമാണ് പങ്കജ്. ഈ അടുത്ത് നടന്ന ഐബിഎസ്എഫ് ലോക സനൂക്കര്‍ ചാമ്പ്യന്‍ഷിപ്പിലും താരം വിജയം കൊയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial