നോർത്ത് സോൺ കായികമേള മാറ്റിവെച്ചു

Fanport

നാളെ മുതൽ 18ാം തീയതി വരെ നടക്കാനിരുന്ന സംസ്ഥാന നോർത്ത് സോൺ സ്കൂൾ കായികമേള മത്സരങ്ങൾക്ക് മാറ്റം. 14നും 15നും നടത്താനിരുന്ന മത്സരങ്ങൾക്കാണ് ഈ മാറ്റം. 14ന് നടക്കാനിരുന്ന മത്സരങ്ങൾ 15നും 15ലെ മത്സരങ്ങൾ ഇനി 16ാം തീയതിയും നടക്കും എന്നു സംസ്ഥാന സ്പോർട്സ് ആൻഡ് ഗെയിംസ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ്‌ അറിയിച്ചു.

കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ നാലായിരത്തോളം വരുന്ന കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കും. ഗെയിംസിന്റെ അവസാന രണ്ടു ദിവസങ്ങളിൽ ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കേണ്ട താരങ്ങളുടെ ഫൈനൽ സെലക്ഷനും നടക്കും. കണ്ണൂർ പോലീസ് മൈതാനിയിലാണ് ഗെയിംസ് നടക്കുക.