പുതു പ്രതീക്ഷയേകി എഫ്‌.സി കേരള

- Advertisement -

fb_img_1479495346493

കേരളത്തിലെ പ്രൊഫഷണൽ ഫൂട്ബോൾ ക്ലബുകളുടെ പതനത്തിനു മുഖ്യ കാരണം സാമ്പത്തിക പ്രശ്നങ്ങളായിരുന്നു! സ്പോൺസർമാരുടെ അഭാവം എഫ്‌.സി കൊച്ചിനേയും വിവ കേരളയേയുമെല്ലാം അന്ത്യത്തിലേക്ക്‌ നയിച്ചു. സെക്കണ്ട്‌ ഡിവിഷൻ ഐ-ലീഗിൽ ഉൾപ്പടെ കളിച്ചിരുന്ന ചെറിയ എല്ലാ ക്ലബുകൾക്കും ഇതു തന്നെയായിരുന്നു അവസ്ഥ. ഇതു പുതിയ ക്ലബുകളുടെ കടന്നു വരവിനേയും ബാധിച്ചു. മുൻ കാല ക്ലബുകൾ തകർന്നു പോയതിന്റെ പാഠമുൾക്കൊണ്ട്‌ വ്യക്തമായ ആസൂത്രണത്തോടെ പ്രൊഫഷണൽ ഫൂട്ബോളിനെ സമീപിക്കാനൊരുങ്ങുകയാണു തൃശൂർ ആസ്ഥനമായുള്ള എഫ്‌.സി കേരള! ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബിന്റെ നില നിൽപിനാവശ്യമായ രണ്ടു കാര്യങ്ങളാണു സാമ്പത്തികാടിത്തറയും മികച്ച അഡ്മിനിസ്ട്രേഷനും. അതു മനസ്സിലാക്കി തന്നെ ക്ലബിന്റെ സാമ്പത്തികാടിത്തറ ഭദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണു എഫ്‌.സി കേരള. യൂറോപ്യൻ ക്ലബുകൾക്ക് ഉൾപ്പടെ സാധാരണമായ ക്ലബ്‌ മെമ്പർഷിപ്പ്‌ വഴി മൂലധന സംഹരണമാണു ആദ്യപടി. ഇതു വഴി എഫ്‌.സി കേരള എല്ലാ അർത്ഥത്തിലും ഒരു ജനകീയ ക്ലബ്‌ ആയി മാറും. കഴിഞ്ഞ രണ്ടു വർഷമായി കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ഏക പ്രൊഫഷണൽ ക്ലബ്‌ എന്നതു എഫ്‌.സി കേരളയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട്‌ തന്നെ ക്ലബ്‌ മെംബർഷിപ്പ്‌ വിതരണം ഒരു വിജയമായി തീരുമെന്നാണു ക്ലബ്‌ അധികൃതർ പ്രതീക്ഷിക്കുന്നത്‌. രണ്ടു തരത്തിലുള്ള മെംബർഷിപ്‌ ആണു എഫ്‌.സി കേരള അവതരിപ്പിക്കുന്നത്‌ ;
നോർമൽ മെംബർഷിപ്‌ : 25000 രൂപ അംഗത്വ ഫീസും വാർഷിക വരി സംഖ്യയായി 2500 രൂപയും (ഈ 2500 രൂപയാണു ക്ലബ്‌ ചിലവുകളിലേക്ക്‌ മാറ്റി വെക്കുക).
ലൈഫ്‌ ടൈം മെംബർഷിപ്‌ : അംഗത്വ ഫീസ്‌ 60000 രൂപ.
ക്ലബിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ സമാഹരിക്കപ്പെടുന്ന മെമ്പർഷിപ്‌ ഫീസ്‌ ആയ 25000 രൂപയും 60000 രൂപയും ക്ലബിന്റെ ഇൻഫ്രാസ്ട്രക്ച്ചർ പോലുള്ള പദ്ധതികൾക്ക്‌ മാത്രമേ ഉപയോഗിക്കുകയുള്ളു. സ്വന്തമായൊരു സ്റ്റേഡിയം ഉൾപ്പടെയുള്ള പദ്ധതികളുണ്ട്‌ എഫ്‌.സി കേരളക്ക്‌

തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച്‌ നവംബർ 21 തിങ്കളാഴ്ച്ച ക്ലബ്‌ മെംബർഷിപ്‌ വിതരണത്തിന്റെ ഉൽഘാടനം നടക്കും. അതോടൊപ്പം തന്നെ ഫുട്ബോൾ രംഗത്തെ പ്രഗൽഭരായ സൈമൺ സുന്ദർ രാജ്‌, സി.പി.എം ഉസ്മാൻ കോയ, ഒ. ചന്ദ്രശെഖരൻ, ഐ.എം വിജയൻ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.

നിലവിൽ തൃശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ടീമിൽ മുൻ ഐ-ലീഗ്‌ താരം ബിനീഷ്‌ ബാലൻ, ലാലു കെ.വി, ശ്രീരാജ്‌, ഭരതൻ തുടങ്ങിയവരാണു പ്രധാന താരങ്ങൾ. ഉടനെ എറണാകുളത്തൊരു ടൂർണമെന്റിൽ പങ്കെടുക്കുന്ന എഫ്‌.സി കേരളക്ക്‌ തൃശൂർ സൂപ്പർ ഡിവിഷൻ, കേരള സ്റ്റേറ്റ്‌ ചാമ്പ്യൻഷിപ്പ്‌, കേരള പ്രീമിയർ ലീഗ്‌ എന്നിങ്ങനെ ഒരു പാടു മൽസരങ്ങൾ കാത്തിരിക്കുന്നുണ്ട്‌.

മെംബർഷിപ്പുമായ കൂടുതൽ വിവരങ്ങൾക്ക്‌ ക്ലബ്‌ ഡയറക്ടർമാരായ കെ.പി സണ്ണി (+91 9495916926), നാരായണ മേനോൻ (+91 9847451632) എന്നിവരെ ബന്ധപ്പെടാവുന്നതാണു.

fb_img_1479495283137

Advertisement