മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക്

റെഡ് ബുള്ളില്‍ തന്റെ സഹഡ്രൈവറായ വെര്‍സ്റ്റാപ്പനെ പിന്തള്ളി ഓസ്ട്രേലിയക്കാരന്‍ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ വിജയം. മെഴ്സിഡെയ്സിന്റെ നികോ റോസ്ബെര്‍ഗ്ഗിനാണ് മൂന്നാം സ്ഥാനം. സെബാസ്റ്റ്യന്‍ വെറ്റലുമായി കൂട്ടി മുട്ടിയ റോസ്ബര്‍ഗ് മൂന്നാം സ്ഥാനം നേടിയത് മികച്ച തിരിച്ചുവരവായാണ് കണക്കാക്കുന്നത്. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച മെഴ്സിഡെയ്സ് താരം ലൂയിസ് ഹാമിള്‍ട്ടണിനു 41ാം ലാപ്പില്‍ എഞ്ചിന്‍ തകരാര്‍ മൂലം മത്സരത്തില്‍ നിന്നു പിന്മാറേണ്ടി വന്നു. തന്റെ ടീമംഗമായ ഹാമില്‍ട്ടണെക്കാള്‍ 23 പോയിന്റ് ലീഡോടു കൂടി റോസ്ബര്‍ഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇനി 5 റേസുകള്‍ അവസാനിക്കുന്ന ഈ സീസണിലെ അടുത്ത റേസ് ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയാണ്.