കുരുന്നു കായിക പ്രതിഭകള്‍ക്ക് മലപ്പുറം സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചിങ് ക്യാമ്പ്

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വേനല്‍ കാല കായിക പരിശീലന ക്യാമ്പ് ഏപ്രില്‍ 4 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തുന്നു. കുട്ടികളിലെ കായികാഭിരുചി നേരത്തെ തന്നെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ പദ്ധതി.

14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുക.

ഇനങ്ങള്‍ – കേന്ദ്രങ്ങള്‍

ഫുട്ബോള്‍

കോട്ടപ്പടി സ്റ്റേഡിയം മലപ്പുറം
VMCGHSS ഗ്രൗണ്ട് വണ്ടൂര്‍
YFC ഗ്രൗണ്ട് മൂര്‍ഖനാട്
DUHSS ഗ്രൗണ്ട് തൂത
പഞ്ചായത്ത് മിനി സ്റ്റേഡിയം വള്ളിക്കുന്ന്

ഖൊ ഖൊ

GHSS ഗ്രൗണ്ട് നിറമരുതൂര്‍
GHSS ഗ്രൗണ്ട് ആതവനാട്
RHSS ഗ്രൗണ്ട് രാമനാട്ടുകര

വോളിബോള്‍

വള്ളിക്കുന്ന് അപ്പോളോ ക്ലബ്
YFC ഗ്രൗണ്ട് മൂര്‍ഖനാട്

ബാസ്കറ്റ്ബോള്‍

GBHSS ഗ്രൗണ്ട് മഞ്ചേരി
ബോള്‍ട്ടീസ് ക്ലബ് ചുങ്കത്തറ

അത്ലറ്റിക്സ്

PHSS ഗ്രൗണ്ട് പന്തല്ലൂര്‍
GBHSS ഗ്രൗണ്ട് മഞ്ചേരി

ടേബിള്‍ ടെന്നീസ്

കോസ്മോ പൊളിറ്റന്‍ ക്ലബ് മഞ്ചേരി
കേന്ദ്രീയ വിദ്യാലയ മലപ്പുറം

ഹോക്കി

MSAMAHSS ചെമ്മങ്കടവ്
GBHSS മലപ്പുറം

കബഡി

MIHSS പൊന്നാനി
GMHSS നിലമ്പൂര്‍

റസ്ലിങ്

PTMHSS താഴേക്കോട്

ജൂഡോ

GHSS നെല്ലിക്കുത്ത്

കനോയിങ് & കയാക്കിങ്

ബിയ്യം കായല്‍ പൊന്നാനി

തയ്ക്വന്‍ഡോ

GLPS കെ പുരം
GMHSS നിലമ്പൂര്‍
VMCGHS വണ്ടൂര്‍
ISSHSS പൊന്നാനി

ഹാന്‍ഡ് ബോള്‍

CHSS അടക്കാകുണ്ട്
PMSAPPMHSS കക്കോവ്
MIC അത്താണിക്കല്‍
VHMHSS മൊറയൂര്‍

വെയിറ്റ് ലിഫ്റ്റിങ്

EMEA കോളേജ് കൊണ്ടോട്ടി

റോളര്‍ സ്കേറ്റിങ്

കേന്ദ്രീയ വിദ്യാലയ മലപ്പുറം

കളരിപ്പയറ്റ്

KKS കളരി കാരാട്
APM കളരി ആലത്തൂര്‍പടി
സജിനി വല്ലഭട്ടകളരി കുളത്തൂര്‍
ശ്രീകല തൃപ്രങ്ങോട്ട് വല്ലഭട്ട കളരി
KMS കളരി വൈലത്തൂര്‍
KMS കളരി പറപ്പൂര്‍
VKM കളരി പൊന്നാനി

ദേശീയ സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ച മികച്ച കോച്ചുമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. കോച്ചിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റും കളിക്കാനുള്ള കിറ്റും സഹിതം ഏപ്രില്‍ നാല് ബുധന്‍ വൈകീട്ട് 4 മണിക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരുക.
കൂതുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക
(0483-2734701)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഡാരെന്‍ ലേമാന്‍
Next articleഅർജന്റീനയ്ക്ക് പിന്തുണയുമായി മറഡോണ