ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡിട്ട് മലയാളി താരം

- Advertisement -

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡിട്ട് മലയാളി താരം എം ശ്രീശങ്കർ. അൻപത്തിയെട്ടാമത്‌ ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലാണ് ശ്രീശങ്കർ ഈ നേട്ടം സ്വന്തമാക്കിയത്. 8.20 മീറ്റർ ദൂരം പിന്നിട്ടാണ് ഈ പാലക്കാട്ടുകാരൻ സ്വര്‍ണം നേടിയത്. അങ്കിത് ശര്‍മ്മയുടെ റെക്കോർഡാണ് ശ്രീശങ്കറിന്‌ മുൻപിൽ പഴങ്കഥയായത്.

ശ്രീശങ്കര്‍ തന്റെ കരിയറില്‍ ആദ്യമായാണ് എട്ട് മീറ്റര്‍ ദൂരം ചാടുന്നത് . ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ കേരളത്തിന്റെ ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് കേരളത്തിന്റെ അഭിമാനമുയർത്തിയ ഈ പതിനെട്ടുകാരൻ.

Advertisement