ഓസ്കാറിൽ തിളങ്ങി ‘ഡിയർ ബാസ്‌ക്കറ്റ് ബോൾ’

- Advertisement -

താര പൊലിമയോടെ ഇത്തവണത്തെ ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചു. കൂടെ
ഓസ്കാറിൽ തിളങ്ങി മൈ ഡിയർ ബാസ്കറ്റ്ബോളും. ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് ആണ് മികച്ച ആനിമേഷൻ ഷോർട് ഫിലിമിനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയത്. അനിമേറ്റർ ഗ്ലെൻ കീനിനൊപ്പമാണ് കോബി ബ്രയന്റ് ഓസ്കാർ ജേതാവായത്. ആറ് മിനുട്ട് ദൈർഘ്യമുള്ള  ഡിയർ ബാസ്കറ്റ് ബോൾ എന്ന ഷോർട്ടാണ് ലോസ് എയ്ഞ്ചേൽസ്‌ ലെക്കേഴ്‌സിന്റെ മുൻ താരം സ്വന്തമാക്കിയത്.

അഞ്ച് എൻബിഎ ടൈറ്റിൽസിന്റെയും 2008 ലെ MVP അവാർഡിനും പുറമെയാണ് കോബി ബ്രയന്റിന്റെ നേട്ടം. തന്റെ റിട്ടയർമെന്റ് അനൗൺസ് ചെയ്തുകൊണ്ട് കോബി ബ്രയന്റ്പ്ലെയേഴ്സ് ട്രൈബ്യൂണിനായച്ച കത്തിന്റെ ആനിമേഷൻ രൂപമാണ് ഡിയർ ബാസ്കറ്റ് ബോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement