സികെ നായിഡു: കേരളത്തിനു സമനില

മഹാരാഷ്ട്രയ്ക്കെതിരെയുള്ള സികെ നായിഡു ട്രോഫി മത്സരത്തില്‍ കേരളത്തിനു സമനില. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 291/9 എന്ന സ്കോറില്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. ലീഡ് നേടിയത് വഴി കേരളത്തിനു 3 പോയിന്റുകള്‍ സ്വന്തമായി. മഹാരാഷ്ട്രയ്ക്ക് 1 പോയിന്റും ലഭിച്ചു.

ഫാബിദ് അഹമ്മദ്(80) ആനന്ദ് ജോസഫ് (61) എന്നിവരായിരുന്നു കേരളത്തിന്റെ പ്രധാന സ്കോറര്‍മാര്‍. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജെപി സോപേ രണ്ട് വിക്കറ്റ് നേടി.