സികെ നായിഡു ട്രോഫി: കേരളത്തിനു മികച്ച ബാറ്റിംഗ് പ്രകടനം

മുഹമ്മദ് അസഹറുദ്ദീന്റെയും(125) സല്‍മാന്‍ നിസാറിന്റെയും(148) ശതകങ്ങളുടെയും ഫാബിദ് അഹമ്മദിന്റെ (58) അര്‍ദ്ധ ശതകത്തിന്റെയും മികവില്‍ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിനു കൂറ്റന്‍ സ്കോര്‍. കേരളത്തിന്റെ അനുജ് ജോതിന്‍ 48 റണ്‍സ് എടുത്ത് റിട്ടേര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു. കേരളം ഉയര്‍ത്തിയ ആദ്യ ഇന്നിംഗ്സ് സ്കോറായ 456 പിന്തുടരുന്ന മഹാരാഷ്ട്ര രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 61/2 എന്ന നിലയിലാണ്.

ജയ് എസ് പാണ്ഡേ(23) ട്രങ്ക്‍വാല(18) എന്നിവരാണ് പുറത്തായ മഹാരാഷ്ട്ര ബാറ്റ്സ്മാന്മാര്‍. കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍ ഷെയിഖ്(12*) യുഎസ് അഗര്‍വാല്‍(6*) എന്നിവരാണ്. കേരളത്തിനായി അക്ഷയ് കെസി, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ മഹാരാഷ്ട്രയ്ക്ക് വേണ്ടി ജെ പി സോപെ എസ് എം കാസി എന്നിവര്‍ നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ സിബി പാടീല്‍ ഒരു വിക്കറ്റ് നേടി. കേരളം തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 456/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.