പോലീസ് കായികമേള 20 മുതൽ

സംസ്ഥാന  പോലീസ് കായികമേള ഈ‌ മാസം 20 മുതൽ 22 വരെ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വെച്ചാണ് കായിക മേള നടക്കുന്നത്. പോലീസ് അക്കാദമി, സായുധ പോലീസ്, ട്രയിനിങ്ങ് കോളേജ് എന്നീ മേഖലകളിൽ ഉള്ളവരും ജില്ലാ പോലീസുകാരെ‌ കൂടാതെ ഈ മേളയിൽ പങ്കെടുക്കും.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെറ്ററൻസിനുമായി ആകെ 39 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആയിരത്തോളം കായിക താരങ്ങൾ കോഴിക്കോട് മാറ്റുരയ്ക്കും. ഇന്നലെ കണ്ണൂരിൽ നടന്ന ചടങ്ങിൽ പോലീസ് കായികമേളയുടെ ലോഗോ ലോകനാഥ് ബഹ്റ പ്രകാശനം ചെയ്തു.