
കേരള ഫൂട്ബോൾ അസ്സോസിയേഷന്റെ അണ്ടർ 12 അക്കാദമി ലീഗ് മൽസരങ്ങൾക്ക് ഇന്നു വിവിധ ജില്ലകളിൽ തുടക്കമാകും. കെ.എഫ്.എയുടെ അക്കാദമി അക്ക്രെഡിഷൻ നേടിയ ടീമുകൾക്ക് മാത്രമാണു ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാനവുക.
ടൂർണമന്റ് ഫോർമ്മാറ്റ്
- ഫേസ് 1 : ജില്ലാ തലം. ജില്ലക്കകത്തെ ടീമുകൾ ലീഗ് ഫോർമ്മാറ്റിൽ ഹോം-എവേ മൽസരങ്ങൾ കളിച്ചു ഒന്നാം സ്ഥാനത്തെത്തുന്ന ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.
- ഫേസ് 2 : യോഗ്യത നേടിയെത്തിയ ടീമുകളെ 3 ഗ്രൂപ്പുകളിലായി തിരിച്ചുള്ള മൽസരങ്ങൾ ;
1. നോർത്ത് സോൺ
2. സെന്റ്രൽ സോൺ
3. സൗത്ത് സോൺ - ഫേസ് 3 : യോഗ്യത നേടിയെത്തുന്ന ടീമുകളെ 2 ഗ്രൂപ്പുകളിലായി തിരിച്ച് ഏക പാദ മൽസരങ്ങൾ തുടർന്നു ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ സ്ഥാനത്തെത്തുന്ന 2 ടീമുകൾ വീതം സെമി ഫൈനലിനും തുടർന്നു ഫൈനലിനും യോഗ്യത നേടും.
അണ്ടർ 12 ടൂർണ്ണമെന്റിനു പുറമേ അണ്ടർ 10, അണ്ടർ 14, അണ്ടർ 16, അണ്ടർ 18 കാറ്റഗറികളിലും ടൂർണമന്റ് നടത്തുന്ന കെ.എഫ്.എയുടെ ഈ നീക്കത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല, നിലവിൽ ഒരു കൂട്ടം അക്കാദമികളുള്ള കേരളത്തിൽ ഈ ടൂർണ്ണമന്റ് വളരെ അത്യാവശ്യമായ ഒന്നാണു. ഒരുപാട് വളർന്നു വരുന്ന താരങ്ങൾക്ക് അവസരം നൽകുന്ന ഈ ടൂർണ്ണമെന്റുകൾ ഭാവിയിൽ പെൺകുട്ടികളുടെ വിഭാഗത്തിലുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.