റോമയുടെ ബാഡ്ജ് സെൻസർ ചെയ്ത് ഇറാനിയൻ ടിവി

- Advertisement -

ഇറാനിയൻ ടിവി ചാനൽ ചാമ്പ്യൻസ് ലീഗ് ലൈവ് കവറേജിനിടെ റോമയുടെ ബാഡ്ജ് സെൻസർ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചാമ്പ്യൻസ് ലീഗിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബാഴ്‌സ റോമയെ പരാജയപ്പെടുത്തിയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകരായ റോമലസും റീമസും ചെന്നായയുടെ മുലകുടിക്കുന്ന ചിത്രമാണ് റോമയുടെ ബാഡ്ജിൽ ഉള്ളത്. ഇതാണ് ഇറാനിയൻ ടിവി ചാനെൽ ബ്ലർ ചെയ്തത്. റോമൻ മിത്തോളജി പ്രകാരമുള്ള റോമലസും റീമസും ചെന്നായയും ഉള്ള ചിത്രങ്ങളും സ്മാരകങ്ങളും ശില്പങ്ങളും റോമിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്.

ബാഴ്സലോണ സ്വന്തം ഗ്രൗണ്ടിൽ 4-1 എന്ന സ്കോറിനാണ് റോമയെ തോൽപ്പിച്ചത്. രണ്ട് സെൽഫ് ഗോളുകളാണ് റോമയുടെ പരാജയഭാരം കൂട്ടിയത്. ആദ്യം ഡി റോസിയുടെ ഓൺ ഗോളാണ് ആദ്യം റോമയുടെ വല കുലുക്കിയത്. രണ്ടാം പകുതിയിൽ റോമ മനൊലസിലൂടെ അവരുടെ വലയിൽ പന്തെത്തിച്ചു. സുവാരസും പിക്കെയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. ആശ്വാസ ഗോൾ നേടിയത് എഡിൻ ജെക്കോയാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement