ഇന്റൽ ഒളിമ്പിക്സിന്റെ ഒഫീഷ്യൽ സ്പോൺസർ

- Advertisement -

അമേരിക്കൻ കമ്പ്യൂട്ടർ ചിപ്പ് നിർമാതാക്കളായ ഇന്റൽ ഒളിമ്പിക്സിന്റെ ഒഫീഷ്യൽ സ്പോൺസർ ആയി. അടുത്ത വർഷം സൗത്ത് കൊറിയയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിൽ ഒഫീഷ്യൽ സ്പോൺസർമാരായി ഇന്റലുമുണ്ടാവും. കഴിഞ്ഞാഴ്ച്ചയാണ് 41 വർഷങ്ങളായി ഒളിമ്പിക്സിന്റെ ഒഫീഷ്യൽ സ്പോൺസർമാരായ മക് ഡൊണാൾഡ്സ് കരാറിൽ നിന്നും പിന്മാറിയത്. 2024 വരെയാണ് ഇന്റൽ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്. കരാറനുസരിച്ച് ഒട്ടനവധി പുതിയ നൂതന സാങ്കേതിക വിദ്യകൾ വരാൻ പോകുന്ന സമ്മർ,വിന്റർ ഒളിമ്പിക്സുകളിൽ ഇന്റൽ അവതരിപ്പിക്കും. 5G വയർലെസ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്,വിർച്വൽ റിയാലിറ്റി,ഡ്രോണുകൾ എന്നിവ ഒളിമ്പിക്സിൽ ഉപയോഗിക്കും. യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതികൾ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി മുൻപും ശ്രമം നടത്തിയിരുന്നു. ഈ വർഷമാദ്യം ചൈനീസ് ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുമായും IOC കരാറിൽ ഏർപ്പെട്ടിരുന്നു. 1988 മുതൽ സാംസങ്ങ് ഒളിമ്പിക്സിന്റെ പാർട്ട്ണെർ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement