യു.എസ് ഗ്രാൻഡ് പ്രീയിൽ ലൂയിസ് ഹാമിൾട്ടൺ

formula-one-f1-3
- Advertisement -

ഫോർമുല വണിൽ ഈ സീസണിൽ 3 ഗ്രാൻഡ് പ്രീകൾ മാത്രം അവശേഷിക്കുമ്പോൾ പൊരുതാനുറച്ച് തന്നെയാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൺ അമേരിക്കയിൽ പുറത്തെടുത്തത്. കരിയറിലെ 50 താമത്തെതും അമേരിക്കയിലെ ആറാമത്തേതും ഗ്രാൻഡ് പ്രീയായിരുന്നു ഹാമിൾട്ടണു ഇത്. എന്നാൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജർമ്മൻ ഡ്രൈവർ നിക്കോ റോസ്ബർഗ് ലോക ചാമ്പ്യൻഷിപ്പ് പക്ഷെ അത്ര എളുപ്പം വിട്ട് കൊടുക്കില്ല എന്ന് ഹാമിൾട്ടനു ശക്തമായ മുന്നറിയിപ്പ് നൽകി. മെഴ്സിഡസ് ഡ്രൈവർമാർക്ക് പുറമെ റെഡ് ബുള്ളിൻ്റെ ആസ്ട്രേലിയൻ ഡ്രൈവർ ഡാനിയേൽ റിക്കാർഡോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

റേസിൻ്റെ തുടക്കത്തിലെ നിയന്ത്രണം ഏറ്റെടുത്ത ഹാമിൾട്ടൻ റേസിൽ പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. മോശം തുടക്കത്തിന് ശേഷം ഭാഗ്യത്തിൻ്റെ കൂടി സഹായത്താലാണ് റോസ്ബർഗിന് രണ്ടാമതെത്താനായത്. റേസിൽ ഉടനീളം റിക്കാർഡോ റോസ്ബർഗിന് നല്ല വെല്ലുവിളി ഉയർത്തി. 331 പോയിൻ്റുമായി റോസ്ബർഗ് ഒന്നാമത് നിൽക്കുമ്പോൾ 26 പോയിൻ്റ് പിറകിൽ 305 പോയിൻ്റുമായി ഹാമിൾട്ടൺ രണ്ടാമതാണ്. ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച മെഴ്സിഡസ് 636 പോയിന്റുമായി രണ്ടാമതുള്ള റെഡ് ബുള്ളിനെക്കാൾ (400) ബഹുദൂരം മുന്നിലാണ്. സീസണിൽ വെറും 3 റേസ് മാത്രം അവശേഷിക്കുമ്പോൾ ഹാമിൾട്ടനു റോസ്ബർഗിനെ മറികടക്കാനാവുമോ എന്നതാണ് ഫോർമുല വൺ ആരാധകർ ഉറ്റ് നോക്കുന്നത്.

Advertisement