ഷോണ്‍ മാര്‍ഷ് ഗ്ലാമോര്‍ഗനില്‍

- Advertisement -

അടുത്ത രണ്ട് സീസണിലേക്ക് ഷോണ്‍ മാര്‍ഷ് ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ ഗ്ലാമോര്‍ഗനില്‍ ചേര്‍ന്നു. ടീമിന്റെ വിദേശതാരം എന്ന നിലയിലാണ് ഷോണ്‍ മാര്‍ഷിന്റെ സൈനിംഗ്. മാര്‍ഷ് ഐപിഎല്‍ ടീമില്‍ ചേരുന്നതിനെ ആശ്രയിച്ചായിരിക്കും ഗ്ലാമോര്‍ഗനില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. 2018ല്‍ പുതു ലേലത്തിലൂടെ ഐപിഎല്‍ ടീമുകള്‍ താരങ്ങളെ സ്വന്തമാക്കുമ്പോള്‍ മാര്‍ഷിനു നറുക്ക് വീണാല്‍ ഗ്ലാമോര്‍ഗന്‍ മറ്റൊരു വിദേശ താരവുമായി കരാറില്‍ ഏര്‍പ്പെടും.

ആഷസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ അംഗമാണ് ഷോണ്‍ മാര്‍ഷ്. ആദ്യ രണ്ട് ടെസ്റ്റിലേക്കുള്ള സ്ക്വാഡ് ആണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement