ജർമ്മൻ ഐസ് ഹോക്കി താരം ക്രിസ്റ്റിയൻ എറോഫ് വിരമിച്ചു

ജർമ്മൻ ഐസ് ഹോക്കി താരവും കൊളോൺ ഷാർക്‌സിന്റെ പ്രതിരോധ താരവുമായ ക്രിസ്റ്റിയൻ എറോഫ് വിരമിച്ചു. ജർമ്മൻ ഹോക്കി ലീഗിന്റെ പ്ലേ ഓഫ് കടക്കാനാവാതെ കൊളോൺ ഷാർക്‌സിനു പുറത്തകേണ്ടി വന്നതിനെ തുടർന്നാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. പത്തോന്പത് വർഷത്തെ കരിയറിൽ മൂന്നു രാജ്യങ്ങളിലായി ഒൻപത് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട് . 2018 വിന്റർ ഒളിംപിക്സിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു.

പത്തോന്പതാം വയസിൽ ക്രേഫെൽഡ് പെൻഗ്വിൻസിനു വേണ്ടി 1999 ലാണ് തന്റെ പ്രൊഫഷണൽ കരിയർ ക്രിസ്റ്റിയൻ എറോഫ് ആരംഭിക്കുന്നത്. നോർത്ത് അമേരിക്കൻ ഹോക്കി ലീഗിൽ സാൻ ജോസ് ഷാർക്‌സിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മിത്തിന് പകരം രഹാനെ രാജസ്ഥാൻ റോയൽസിനെ നയിക്കും
Next articleഓസ്ട്രേലിയയെ നയിക്കുവാന്‍ പുതിയ താരങ്ങള്‍ വരണം