ഫുട്സാൽ ലോകകപ്പ് അർജന്റീനക്ക്

ഫുട്സാൽ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയ്ക്ക് റഷ്യയ്‌ക്കെതിരെ നാടകീയ ജയം (4 -5). ഇതാദ്യമായാണ് അർജന്റീന ഫുട്സാൽ ലോകകപ്പ് ജേതാക്കൾ ആകുന്നത്.

റഷ്യക് വേണ്ടി എഡർ ലിമ മൂന്ന് ഗോളും ലിസ്‌കോവ് ഒരു ഗോളും നേടിയപ്പോൾ അർജന്റീനയ്ക്ക്  വേണ്ടി കുസോളിനോയും ബ്രാണ്ടിയും രണ്ട് ഗോൾ വീതവും വാപ്പൊരാകി ഒരു ഗോളും നേടി. അർജന്റീനയുടെ ഫെർണാണ്ടോ വിൽഹേം ഗോൾഡൻ ബോൾ സ്വന്തമാക്കിയപ്പോൾ അർജന്റീനയുടെ തന്നെ ഗോൾ കീപ്പർ നിക്കോളാസ് സർമീന്റോ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. ഇതാദ്യമായാണ് ഇരു ടീമുകളും ഫുട്സാൽ വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്.