ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പെർഫോമുചെയ്യാൻ ചെയ്യാൻ ബ്രിട്ടീഷ് ഗായിക

- Advertisement -

ക്യിവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന്റെ ഓപ്പണിങ് സെറിമണിയിൽ ബ്രിട്ടീഷ് പോപ്പ് ഗായിക ദുവ ലിപ പെർഫോമുചെയ്യും. ഒളിമ്പിക് സ്റ്റേഡിയത്തിൽ റയലും ലിവർപൂളും തമ്മിലേറ്റുമുട്ടുന്നതിനു മുൻപായി നടക്കുന്ന 22 കാരിയായ പോപ്പ് സെൻസേഷന്റെ ഷോയായിരിക്കുമെന്നു യുവേഫ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബ്ലാക്ക് ഐയ്ഡ് പീസ് ആയിരുന്നു ഓപ്പണിങ് സെറിമണിയിൽ പരിപാടി അവതരിപ്പിച്ചിരുന്നത്. IDGAF , New Rules എന്നി ഹിറ്റ് ഗാനങ്ങളാണ് ദുവ ലിപയെ ഉക്രെയിനിലെ ഓപ്പണിങ് സെറിമണിക്കായി തിരഞ്ഞെടുക്കുവാൻ യുവേഫയെ പ്രേരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement