സസ്‌പെൻഷൻ പിൻവലിച്ചു, ഒബാമയാങ് ചാമ്പ്യൻസ് ലീഗിലിറങ്ങും

ബൊറൂസിയ ഡോർട്ട്മുണ്ട് ഒബാമയങ്ങിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഡിസിപ്ലിനറി ആക്ഷന്റെ പേരിൽ ലഭിച്ച സസ്‌പെൻഷൻ ഉണ്ടായത് കൊണ്ട് ബുണ്ടസ് ലീഗയിൽ ഒബയാങ് അവസാന മത്സരത്തിൽ ഡോർട്ട്മുണ്ടിന് വേണ്ടി ഇറങ്ങിയിരുന്നില്ല. ടീമിന്റെ ടോപ്പ് സ്‌കോറർ ആയ ഫ്രഞ്ച് താരമില്ലാതെ ഇറങ്ങിയ ഡോർട്ട്മുണ്ട് സ്റ്റട്ട്ഗാർട്ടിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഈ റിസ്കെടുക്കാൻ മഞ്ഞപ്പടയുടെ മാനേജ്മെന്റ് തയ്യാറായില്ല. ഡോർട്ട്മുണ്ടിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വീക്കെൻഡിൽ ഒബാമയാങ് ടീമിനോടൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബുധനാഴ്ച്ച പ്രീമിയർ ലീഗിലെ കരുത്തന്മാരായ ടോട്ടൻഹാം ഹോട്ട് സ്പര്സിനെയാണ് നേരിടുക. ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ നിലനിർത്തണമെങ്കിൽ ഡോർട്ട്മുണ്ടിന് വിജയിച്ചെ മതിയാവു.

ഒബാമയങ്ങിന്റെ തിരിച്ചു വരവ് ഡോർട്ട്മുണ്ട് കോച്ച് പീറ്റർ ബോഷിന്റെ തലവേദന കുറയ്ക്കാനിടയുണ്ട്. ബുണ്ടസ് ലീഗയിൽ തകർപ്പൻ തുടക്കം ലഭിച്ചിട്ടും പിന്നീട് വിജയം ആവർത്തിക്കാൻ ഡോർട്ട്മുണ്ടിന് സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ഡോർട്ട്മുണ്ടിന് ഇത്തവണയും സാധിച്ചില്ല. ഇതാദ്യമായല്ല ഒബമയാങ്ങ് ഡിസിപ്ലിനറി ആക്ഷന്റെ ഭാഗമായി സസ്പെൻഷനിലാകുന്നത്. കഴിഞ്ഞ സീസണിലും ഒബമയാങ്ങ് നവമ്പറിൽ സ്‍പെൻഷനിലായിരുന്നു.  ഇത്തവണ മാർക്കറ്റിങ് കമ്പനിക്ക് വേണ്ടി ട്രെയിനിങ് വീഡിയോ ക്ലബ്ബിന്റെ അനുവാദമില്ലാതെ ഷൂട്ട് ചെയ്തതിനാണ് ഒബാമയങ്ങിനു സസ്‌പെൻഷൻ കിട്ടിയതെന്നാണ് സിഗ്നൽ ഇടൂന പാർക്കിൽ നിന്നും ലഭിക്കുന്ന വിവരം. ചാമ്പ്യൻസ് ലീഗിന് ശേഷം ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ കാത്തിരിക്കുന്നത് ലോക്കൽ റൈവൽസായ ഷാൽക്കെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഡിഗാഡ് അരീക്കോട് വീണ്ടും വിജയവഴിയിൽ
Next articleഫാന്‍പോര്‍ട്ട് – DPL ടേബിള്‍ ടോപ്പേഴ്സ് ആരെല്ലാം?