ദീപ്തി ശര്‍മ്മ ബംഗാള്‍ ജഴ്സിയില്‍

ഇന്ത്യന്‍ ടീം സഹതാരം ജൂലന്‍ ഗോസ്വാമി ബംഗാളിനായാണ് കളിക്കുന്നത്.

- Advertisement -

പുതിയി ആഭ്യന്തര സീസണില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ ബംഗാളിനു വേണ്ടി കളിക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് മാറ്റത്തിനു അനുമതി വാങ്ങിയ താരം ബറോഡ, റെയില്‍വേസ് എന്നീ ടീമുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ ബംഗാളുമായി കരാറിലേര്‍പ്പെടുകയായിരുന്നു. ബെംഗളൂരുവില്‍ നടന്നു വരുന്ന ഇന്ത്യന്‍ ക്യാംപ് സമാപിച്ചതിനു ശേഷമാണ് കൊല്‍ക്കത്തയിലെത്തി താരം ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാളുമായി കരാര്‍ ഒപ്പുവെച്ചത്.

ബംഗാള്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും ദീപ്തി സന്ദര്‍ശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement