ഫേസ്‍ബുക്കിന് വേണ്ടി ഫുട്ബോൾ സീരിസുമായി ക്രിസ്റ്റിയാനോ

- Advertisement -

റയൽ മാഡ്രിഡിന്റെ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ ഫേസ്‍ബുക്കിന് വേണ്ടി ടെലി സീരിസ് ഒരുക്കുന്നു. ഫേസ്ബുക് വാച്ച് പ്ലാറ്റ്‌ഫോമിലായിരിക്കും വനിതാ ഫുട്ബോൾ ടീം കേന്ദ്രികൃതമായ ടെലി സീരിസ് ലഭ്യമാവുക. ന്യൂയോർക്ക് സിറ്റി സ്‌കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങളെ കഥാപാത്രങ്ങളാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

ഈ ഫുട്ബോൾ ഡ്രാമ സീരിസ് എഴുതിയിരിക്കുന്നത് ലിസ് ഗാർസിയ, ജോഷ് ഹാർട്ടോ എന്നിവർ ചേർന്നാണ്. ഇവരോടൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ക്രിസ്റ്റിയാനോ റൊണാൾഡോയും ഉണ്ടായിരിക്കും. നല്ല ടെലി സീരീസുകളുടെ ആരാധകനു താൻ എന്ന് ക്രിസ്റ്റിയാനോ പണ്ടേ വെളിപ്പെടുത്തിയിരുന്നു. സ്‌ട്രൈക്കർ ഫോഴ്സ് 7’ എന്ന സൂപ്പർ ഹീറോ ആനിമേറ്റഡ് സീരിസും ക്രിസ്റ്റിയാനോ റൊണാൾഡോ ലോഞ്ച് ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement